![]() |
പുതിയ 150 രൂപ നാണയം |
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി 150 രൂപയുടെ നാണയം ജനങ്ങളിലെത്തുന്നു. 1860ല്‍ രൂപീകൃതമായ ആദായ നികുതി വകുപ്പ്, 150 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഓര്‍മയ്‌ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ നാണയം പുറത്തിറക്കുന്നത്. ബജറ്റവതരിപ്പിക്കുന്നതിന്റെ മുന്‍പായി കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി നാണയം പുറത്തിറക്കും.
150 രൂപ നാണയത്തോടൊപ്പം പുതിയ അഞ്ച് രൂപ നാണയം പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇരു നാണയങ്ങളും വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. നാണയത്തിന്റെ ഒരു വശത്ത് സത്യമേവ ജയതേ, ഇന്ത്യ എന്നും മറു വശത്ത് ചാണക്യന്‍, താമര, തേനീച്ച എന്നിവയുടെ ചിത്രവും ആലേഖനം ചെയ്‌തിരിക്കും.
150 രൂപയുടെ 200 ഉം അഞ്ചു രൂപയുടെ നൂറു നാണയങ്ങളുമാണ് സര്‍ക്കാര്‍ പുറത്തിറക്കുക. .
No comments:
Post a Comment